ആലുവ ബസ്സ്- ടിപ്പര്‍ ലോറി അപകടം; ആവശ്യമായ ചികിത്സകള്‍ക്ക് നിര്‍ദ്ദേശം നല്‍കി അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
0 Min Read

ആലുവ: എടത്തല എട്ടേക്കാര്‍ പള്ളി പരിസരത്ത് ബസ്സും ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കു പറ്റുകയുണ്ടായി സംഭവം അറിഞ്ഞ ഉടനെ അന്‍വര്‍ സാദത്ത് എം എല്‍ എ ആക്‌സിഡന്റ് പറ്റിയ സ്ഥലത്ത് എത്തുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

city exchange

പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന രാജഗിരി ആശുപത്രിയില്‍ എം എല്‍ എ എത്തുകയും പരിക്കേറ്റവരെ കാണുകയും പരിക്ക് പറ്റിയവരുടെ ബന്ധുക്കളെ കണ്ട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കൂടാതെ രാജഗിരി ആശുപത്രി അധികൃതരുമായി നേരിട്ട് സംസാരിക്കുകയും ആവശ്യമായ എല്ലാ ചികിത്സകളും പരിക്കേറ്റവര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!