

ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം അശോകപുരം അശോക എല്‍ പി സ്‌കൂളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് നജീബ് എം എ സ്വാഗതം പറഞ്ഞു. ആലുവ ഡി ഇ ഒ സനൂജ ഷംസു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ രാമന്‍ നമ്പൂതിരി നവാഗതരെ സ്വാഗതം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് പഠനോപകരണങ്ങള്‍ വിതരണവും വാര്‍ഡ് അംഗം അലീഷ ലിനേഷ് സമ്മാനദാനവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീഖ്, ചെയര്‍പെഴ്‌സണ്‍ റൂബി ജിജി, ബി പി ഒ സോണിയ ആര്‍ എസ്, പി ടി എ പ്രസിഡന്റ് അമീര്‍, അലി, സുഭാഷ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി നീതു എസ് നന്ദി പറഞ്ഞു.

