

ആലുവ: ആലുവയുടെ ഹൃദയ ധമനിയായ പെരിയാറിന്റെ ഇരുകരകളിലും സര്‍വ്വേ നടത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും മണല്‍ മാഫിയാ സംഘത്തെ സഹായിക്കുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി പെരിയാര്‍ സംരക്ഷണ പ്രതിജ്ഞയെടുത്തു. പെരിയാറിലെ പ്ലാസ്റ്റിക്, മറ്റുമാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചുള്ള സേവാസമര്‍പ്പണ്‍ അഭിയാന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ സെന്തില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പ്രദീപ് പെരുംപടന്ന അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സി സുമേഷ്, ട്രഷറര്‍ അപ്പു മണ്ണാച്ചേരി, ജില്ലാ കമ്മറ്റി അംഗം കെ ജി ഹരിദാസ്, നേതാക്കളായ കെ ആര്‍ റെജി, ആര്‍ സതീഷ് കുമാര്‍, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍, സലിമോന്‍ എടയപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.വരും ദിവസങ്ങളില്‍ ശ്രീമൂലനഗരം, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര പഞ്ചായത്തുകളിലെ പെരിയാറിന്റെ കടവുകള്‍ ശുചീകരിക്കുകയും മണല്‍ മാഫിയ സംഘങ്ങള്‍ മണല്‍ ശേഖരിക്കുന്ന ഇടങ്ങള്‍ അടച്ച് കെട്ടുകയും ചെയ്യുമെന്ന് ബി ജെ പി അറിയിച്ചു.
