ഏഷ്യ- പസഫിക് റൂട്ടുകളില്‍ വിയറ്റ്‌ജെറ്റിന് കൂടുതല്‍ ശൃംഖല; ഇന്ത്യക്കാര്‍ക്ക് 11 രൂപയ്ക്ക് ടിക്കറ്റ് വാഗ്ദാനം

Web Desk
2 Min Read

കൊച്ചി: വിയറ്റ്‌നാമിലെ മുന്‍നിര വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ് ഏഷ്യ- പസഫിക്ക് മേഖലയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഗുണം ഇന്ത്യക്കാര്‍ക്കും ലഭ്യമാകുമെന്നാണ് വിയറ്റ്‌ജെറ്റ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. പുതിയ സര്‍വീസ് കാംപയിനിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും വിയറ്റ്‌നാമിലേക്കുള്ള വിമാനങ്ങള്‍ക്ക് വിയറ്റ്‌ജെറ്റ് 11 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

city exchange

ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് ജപ്പാനിലെ നഗോയയിലേക്കും ഫുകുവോക്കയിലേക്കുമാണ് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. പുതിയ യാത്രാ റൂട്ടുകളിലൂടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തെക്കുകിഴക്കന്‍, വടക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായ വിമാനങ്ങള്‍ ലഭ്യമാകും.

വിയറ്റ്‌ജെറ്റ് 11 രൂപ മുതല്‍ ആരംഭിക്കുന്ന പ്രമോഷണല്‍ ഇക്കോ- ക്ലാസ് നിരക്കുകളില്‍ 2025 ഡിസംബര്‍ 31 വരെ പീക്ക് പിരീഡുകളും ദേശീയ അവധി ദിവസങ്ങളും ഒഴികെ എല്ലാ വെള്ളിയാഴ്ചയും ബുക്ക് ചെയ്യാനാവും. ബുക്കിംഗിന് www.vietjetair.com വെബ്‌സൈറ്റോ വിയറ്റ്‌ജെറ്റ് എയര്‍ മൊബൈല്‍ ആപ്പോ ഉപയോഗിക്കാവുന്നതാണ്.

വിയറ്റ്‌ജെറ്റിന്റെ ഏറ്റവും പുതിയ എയര്‍ബസ് എ321നിയോ എസിഎഫ് ഏപ്രില്‍ 25ന് ഹോ ചി മിന്‍ സിറ്റിയിലെ ടാന്‍ സണ്‍ നാറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്നുള്ള ഡെലിവറി പറക്കലായി വന്നിറങ്ങി. ഈ വര്‍ഷം വിയറ്റ്‌ജെറ്റിന്റെ ഫ്‌ളീറ്റില്‍ ചേര്‍ത്ത മൂന്നാമത്തെ വിമാനമാണിത്. എയര്‍ബസ്, ബോയിംഗ് എന്നീ വിമാനക്കമ്പനികളില്‍ നിന്നും ഈ വര്‍ഷം കൂടുതല്‍ ഡെലിവറികള്‍ വിയറ്റ്‌ജെറ്റിനുണ്ടാവും.

- Advertisement -
Ad image

വിയറ്റ്‌നാമിനും ജപ്പാനും ഇടയില്‍ ഏറ്റവും പുതിയ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ വിജയകരമായി ആരംഭിച്ചതിലൂടെ വിയറ്റ്‌ജെറ്റ് അന്താരാഷ്ട്ര ഫ്ൈളറ്റ് ശൃംഖല ശക്തിപ്പെടുത്തി. ഹോ ചി മിന്‍ സിറ്റിയെ നഗോയയിലേക്കും ഫുകുവോക്കയിലേക്കുമാണ് ബന്ധിപ്പിക്കുന്നത്.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ഹോ ചി മിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചതിനു പിന്നാലെയും ഹനോയിയെയും ഹോ ചി മിന്‍ സിറ്റിയെയും ചൈനയിലെ ബീജിംഗുമായും ഗ്വാങ്ഷോയുമായും ബന്ധിപ്പിക്കുന്ന നാല് പുതിയ റൂട്ടുകള്‍ അടുത്തിടെ ആരംഭിച്ചതിനുശേഷവുമാണ് ഈ വിപുലീകരണം.

വിയറ്റ്‌ജെറ്റ് നിലവില്‍ ഇന്ത്യ- വിയറ്റ്‌നാം റൂട്ടുകളില്‍ 10 സര്‍വീസുകളാണ് നടത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഏറ്റവും വിപുലമായ വിമാന ശൃംഖലയുള്ള എയര്‍ലൈനാണിത്. ന്യൂഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊച്ചി, ഹൈദരാബാദ്, ബെംഗളൂരു എന്നിവയെ വിയറ്റ്‌നാമിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായ ഹോ ചി മിന്‍ സിറ്റി, ഹനോയ്, ഡാ നാങ് എന്നിവയുമായി ബന്ധിപ്പിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!