പഴഞ്ചൊല്ലുകള്‍ക്ക് ശേഷം ‘അര്‍ഥ സമ്പൂര്‍ണ’വുമായി അംബികാ ബാലസുബ്രഹ്മണ്യന്‍

Web Desk
1 Min Read

വരും തലമുറയില്‍ നിന്നും നമ്മുടെ മാതൃ ഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതൃഭാഷ അന്യം നിന്നു പോകാതിരിക്കാന്‍ എളിയ പരിശ്രമം നടത്തുകയാണ് മറുനാടന്‍ മലയാളിയും അധ്യാപികയുമായ അംബികാ ബാലസുബ്രഹ്മണ്യന്‍. നേരത്തെ തന്നെ നടന മയൂരി ഫൈന്‍ ആര്‍ട്‌സ് അക്കാദമി യൂട്യൂബില്‍ നൂറോളം എപ്പിസോഡുകളിലൂടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയില്‍ പഴഞ്ചൊല്ലുകള്‍ക്ക് വ്യാഖ്യാനം നല്‍കിയായിരുന്നു അംബികയുടെ മാതൃഭാഷയുടെ മഹത്വം എല്ലാവരിലേക്കും എത്തിക്കുവാനുള്ള ഉദ്യമത്തിന്റെ തുടക്കം.

city exchange

അതിനു ലഭിച്ച പ്രോത്സാഹനവും ഊഷ്മള സ്വീകരണവും നല്‍കിയ പ്രചോദനത്തിന്റെ ഫലമായി മുപ്പത് എപിസോഡുകളിലായി ‘അര്‍ഥ സമ്പൂര്‍ണം’ എന്ന പുതിയ പംക്തിക്ക് തുടക്കമിട്ടിരിക്കയാണ് ഈ മുന്‍ അധ്യാപിക. പുരാണ- ഇതിഹാസങ്ങളിലെയും കാവ്യ കവിതകളിലേയും അര്‍ഥവത്തായ വരികള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതാണ് ഈ പംക്തി. തന്റെ ഈ പരിശ്രമത്തിലൂടെ വരും തലമുറ മലയാളികളെ മാതൃഭാഷയിലേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് അംബികാ ബാലസുബ്രഹ്മണ്യന്‍.

Share This Article
Leave a Comment
error: Content is protected !!