

ദോഹ: ഖത്തര്‍ സാമ്പത്തിക ഫോറത്തിന്റെ അഞ്ചാം പതിപ്പിന്റെ ഓള്‍ഡ് ദോഹ തുറമുഖത്തെ ഫ്യൂച്ചര്‍ ആര്‍ട്ട് മില്‍ മ്യൂസിയത്തില്‍ നടന്ന സ്വീകരണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മന്ത്രിമാര്‍, നിരവധി പ്രമുഖ ബിസിനസ് നേതാക്കള്‍, രാഷ്ട്രീയക്കാര്‍, ബുദ്ധിജീവികള്‍, അക്കാദമിക് വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഫോറം അതിഥികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

സ്വീകരണ വേളയില്‍, പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളില്‍ അമീര്‍ വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി.
രാഷ്ട്രത്തലവന്മാരുടെയും ഗവണ്‍മെന്റ് മേധാവികളുടെയും ഫോറത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ബഹുമാനാര്‍ഥം നടന്ന ഔദ്യോഗിക അത്താഴവിരുന്നിലും അമീര്‍ പങ്കെടുത്തു.

