ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കറെ അമീര്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്‌സെ ഹോയ്ലിനെയും പ്രതിനിധി സംഘത്തെയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വീകരിച്ചു.

city exchange

കൂടിക്കാഴ്ചയില്‍, ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനൊപ്പം ഖത്തറും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും തന്ത്രപരമായ സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവലോകനം ചെയ്തു.

യോഗത്തില്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!