കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചുപേര്‍ പിടിയില്‍

Web Desk
2 Min Read

കൊച്ചി: പാലാരിവട്ടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കു മരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍.

city exchange

പാലാരിവട്ടം എം കെ കെ നായര്‍ റോഡില്‍ നിന്നും 54.46 ഗ്രാം എം ഡി എം എയുമായി മലപ്പുറം കുനിയില്‍ കീഴ്പറമ്പ് പയ്യനാട്ടുതൊടി മെഹറൂഫ് (36), കോഴിക്കോട് മാവൂര്‍ പരുത്തി തൊടികയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29) എന്നിവരാണ് പിടിയിലായത്. മഹറൂഫ് ക്വാറി ബിസിനസിന്റെ മറവിലാണ് മയക്കു മരുന്ന് കച്ചവടം നടത്തിക്കൊണ്ടിരുന്നത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

പാലാരിവട്ടം തമ്മനം ശാന്തിപുരം റോഡിലുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ കൊല്ലം മയ്യനാട് തട്ടാമല വെളിയില്‍ പുരയിടം സുല്‍ഫിക്കര്‍ എച്ച് (41), മാമംഗലം ഭാഗ്യദാരാ റോഡിലെ അശ്വതി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് കാനാശ്ശേരി ഹൗസെല്‍ നോയല്‍ ജേക്കബ് (22) എന്നിവരെ 4.42 ഗ്രാം എം ഡി എം എയുമായാണ് പിടികൂടിയത്.

- Advertisement -
Ad image

ഇവരെ കൂടാതെ പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതിയായ കണ്ണൂര്‍ പയ്യാറ്റം സൗഗന്ധിക ഹൗസില്‍ സൗഖേഷ് (31)നെ പ്രത്യേക അന്വേഷണം സംഘം ബാഗ്ലൂരില്‍ നിന്നും പിടികൂടി. ബാഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സൗഖേഷ്.

മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ധിച്ച് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബറിന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരന്‍, എറണാകുളം എ സി പി പി രാജ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം പൊലിസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പിടിയിലായ

പാലാരിവട്ടം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, ആല്‍ബി എസ്, ജോസി, എ എസ് ഐ അനില്‍കുമാര്‍, എസ് സി പി ഒമാരായ സനീപ് കുമാര്‍, മഹേഷ്, ഇഗ്‌നേഷ്യസ്, ബ്രിജേഷ് ലാല്‍, സി പി ഒമാരായ മാഹിന്‍ അബൂബക്കര്‍, അരുണ്‍, പ്രശാന്ത്, ദീപേഷ്, ജയന്‍ ജോസഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!