ഐ സി സി വെനസ്‌ഡേ ഫിയസ്റ്റയില്‍ അധ്യാപക ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പ്രതിവാര ‘വെനസ്‌ഡേ ഫിയസ്റ്റ’ അധ്യാപക ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ അധ്യാപകരുടെ സാംസ്‌കാരിക പ്രകടനങ്ങള്‍ അവതരിപ്പിച്ചു.

city exchange

പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ശങ്ക്പാല്‍, കമ്മ്യൂണിറ്റി നേതാക്കള്‍, നിരവധി ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ സമൂഹത്തിന്റെ വിജയത്തിന് കാരണം അധ്യാപകരുടെ സംഭാവനയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. അദ്ദേഹം ഡോ. എസ് രാധാകൃഷ്ണനെ അനുസ്മരിച്ചു.

- Advertisement -
Ad image

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു നന്ദിയും പറഞ്ഞു. കള്‍ച്ചറല്‍ ആക്ടിവിറ്റീസ് മേധാവി സുമ ഗൗഡ, ഐ സി സിയിലെ സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശാന്തനു ദേശ്പാണ്ഡെ എന്നിവര്‍ പരിപാടി ആങ്കര്‍ ചെയ്തു.

വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്ക് ആദരിച്ചു. ഐ സി സി സ്റ്റുഡന്റ്‌സ് ഫോറത്തിനും തുടക്കമായി.

Share This Article
Leave a Comment
error: Content is protected !!