എം ഇ ആര്‍ എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Web Desk
2 Min Read

കൊച്ചി: ഓഡിയോളജിയിലും സ്പീച്ച്- ലാംഗ്വേജ് പത്തോളജിയിലും മികച്ച തൊഴില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്ത് 2026- 27 അധ്യയന വര്‍ഷത്തേക്ക് എം ഇ ആര്‍ എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അപേക്ഷ ക്ഷണിച്ചു.

city exchange

ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി, എം എസ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി, എം എസ് സി ഓഡിയോളജി, പി എച്ച് ഡി ഓഡിയോളജി, പി എച്ച് ഡി സ്പീച്ച് ലാംഗ്വേജ് പാത്തോളജി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുന്നു. എം എസ് സി കോഴ്‌സുകള്‍ക്ക് രണ്ട് വര്‍ഷവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി കോഴ്‌സിന് പത്ത് മാസവുമാണ് ദൈര്‍ഘ്യം. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും പരിചയസമ്പന്നരായ അധ്യാപകരും ഉള്‍പ്പെട്ട മികച്ച അക്കാദമിക് അന്തരീക്ഷമാണ് എം ഇ ആര്‍ എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്.

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സുകളാണ് ഇവ. തമിഴ്നാട് ഡോ. എം ജി ആര്‍ മെഡിക്കല്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണിത്. ബിരുദ- ബിരുദാനന്തര ബിരുദങ്ങള്‍ക്ക് ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരമുണ്ട്.

- Advertisement -
Ad image

സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റുകള്‍ക്കും ഓഡിയോളജിസ്റ്റുകള്‍ക്കും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വന്‍ തൊഴില്‍ സാധ്യതകളാണുള്ളത്. ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ മേഖലകള്‍ എന്നിവിടങ്ങളില്‍ മികച്ച അവസരങ്ങളുണ്ട്. യു കെ, യു എസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിദഗ്ധര്‍ക്ക് തൊഴില്‍ സാധ്യതകള്‍ വ്യാപകമാണെന്ന് അധികൃതര്‍ അറിയിച്ചു.

കേള്‍വി- സംസാര വൈകല്യങ്ങളുടെ ചികിത്സ, കോക്ലിയര്‍ ഇംപ്ലാന്റ് സാങ്കേതികവിദ്യ, കേള്‍വി പുനഃസ്ഥാപന ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലകളില്‍ എം ഇ ആര്‍ എഫ് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ്. ലോകത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചും അന്തര്‍ദേശീയ ഗവേഷണ പദ്ധതികളില്‍ പങ്കെടുത്തും വിദ്യാര്‍ഥികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പരിശീലനവും പരിചയവും ലഭ്യമാക്കുന്നുവെന്നും സ്ഥാപനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8056284543, www.merfish.org, [email protected].

Share This Article
Leave a Comment
error: Content is protected !!