

കോഴിക്കോട്: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ എം കോഴിക്കോട് നടത്തി വരുന്ന മൂന്ന് പ്രമുഖ ഫുള്‍-ടൈം റെസിഡന്‍ഷ്യല്‍ എം ബി എ കോഴ്‌സുകളായ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം- ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം- ഫിനാന്‍സ് എന്നിവയിലേക്ക് വിദേശ പൗരന്മാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം.

കേന്ദ്രഗവണ്മെന്റിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ കേരളത്തിലെ ഏക ഐ ഐ എം ആണ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്ഥിതി ചെയുന്ന ഐ ഐ എം കോഴിക്കോട്. ലിംഗ, അക്കാദമിക്, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന സമൃദ്ധമായ പൈതൃകത്തോടെ ഐഐഎം കോഴിക്കോട് ലോകസമൂഹത്തില്‍ മുന്‍നിര ബിസിനസ് സ്‌കൂളുകളില്‍ ഇടം പിടിക്കുന്നുണ്ട്.

ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2024 എന്‍ ഐ ആര്‍ എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക്) റാങ്കിങ് അനുസരിച്ച് ഐഐഎം കോഴിക്കോടിന് ‘മാനേജ്‌മെന്റ്’ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും 2024-ലെ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ (മാസ്റ്റേഴ്‌സ് ഇന്‍ മാനേജ്മന്റ്) ലോകശ്രേണിയില്‍ 68-ാമത്തെ സ്ഥാനവും നേടിയിട്ടുണ്ട്. AMBA (അസോസിയേഷന്‍ ഓഫ് എംബിഎ), EQUIS (യൂറോപ്യന്‍ ക്വാളിറ്റി ഇമ്പ്രൂമെന്റ് സിസ്റ്റം) എന്നിവയുടെ അന്താരാഷ്ട്ര അംഗീകാരം നേടിയ ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഐഎം കോഴിക്കോട്.
സൂപര്‍ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍: ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തുല്യമായ സിജിപിഎ ഉള്ള ഗ്രാജുവേറ്റ് ഡിഗ്രിയും കാറ്റ്/ ജിആര്‍ഇ/ജിമാറ്റ് നിശ്ചിത പരീക്ഷ സ്‌കോറും ആവശ്യമാണ്.
പ്രവേശന പ്രക്രിയ 2025 മാര്‍ച്ച് 15ന് അവസാനിക്കും. അപേക്ഷാ ഫീസ്: 10 യു എസ് ഡോളര്‍ (സ്റ്റഡി ഇന്‍ ഇന്ത്യ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷാ ഫീസില്ല). സൂപ്പര്‍ ന്യൂമററി സീറ്റുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 3/10 എന്ന അനുപാതത്തില്‍ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iimk.ac.in/international-admission-programmes

