

ആലുവ: തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും ബി ബി എ (എല്‍ എല്‍ ബി) ബിരുദം കരസ്ഥമാക്കിയ ബ്ലെസി മോള്‍ ബിജുവിനെ കെ പി സി സി ഗാന്ധി ദര്‍ശന്‍ സമിതി ആലുവ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. സമിതി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് ജോണ്‍ വാലത്ത് അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ല സെക്രട്ടറി പി എ മുജീബ്, നിയോജക മണ്ഡലം സെക്രട്ടറി പി എച്ച് എം ത്വല്‍ഹത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സില്‍വി ബിജു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആല്‍ഫിന്‍ രാജന്‍, യൂത്ത് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം ജനറല്‍ സെക്രട്ടറി ജിയോ തോമസ്, ഷാജന്‍, എം വി പോള്‍, ബിജു കൈത്തൊട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

