അസറ്റ് ഹോംസ് പവിത്രം എക്സ്പീരിയന്‍സ് സെന്റര്‍ പൂങ്കുന്നത്ത് തുറന്നു

Web Desk
1 Min Read

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി, ശബരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശശി കുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അസറ്റ് ഹേംസ്, ശബരി ഗ്രൂപ്പ് സംയുക്തസംരഭം അസറ്റ് ശബരിയാണ് പദ്ധതി പ്രൊമോട്ടു ചെയ്യുന്നത്.

city exchange

അസറ്റ് പവിത്രത്തിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിന്റെ സമ്പൂര്‍ണ മാതൃകയാണ് എക്സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെ പവലിയന്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാനാകും. 93 യൂണിറ്റുകളുള്ള അസറ്റ് പവിത്രം 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് assethomes.in

Share This Article
Leave a Comment
error: Content is protected !!