

ദോഹ: മലപ്പുറം- തൃശൂര്‍- പാലക്കാട് ജില്ലയുടെ സംഗമ സ്ഥലമായ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും നാട്ടിലും ഖത്തറിലും സാമൂഹിക, സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചങ്ങരംകുളം മേഖലയിലെ പ്രവാസികളുടെ പൊതുവായ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ചങ്ങരംകുളം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലെ മുതിര്‍ന്ന പ്രവാസിയായ സി വി മുഹമ്മദലി ഹാജിയുടെ നേതൃത്വത്തില്‍ ദോഹ ബ്ലാക്ക് ഒലീവ് റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ പതിനഞ്ച് അംഗങ്ങള്‍ അടങ്ങിയ ഭരണസമിതിക്കു രൂപം നല്‍കി. കൂട്ടായ്മയ്ക്ക് ചങ്ങരംകുളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ എന്ന പേര് നല്‍കി.

യോഗത്തില്‍ ഷാജി മുടവത്ത്, സിദ്ധീഖ് ചെറുവല്ലൂര്‍, വിനോദ് പെരുമുക്ക്, നാസര്‍ മൂക്കുതല, നിഹാദ് സി വി, മന്‍സൂര്‍ കെ വി, സൈനുദ്ധീന്‍ ആലംകോട്, നവാസ് വട്ടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

