ആസ്റ്റര്‍ ചാലിയാര്‍ കപ്പിന് പ്രൗഡോജ്വല തുടക്കം

Web Desk
2 Min Read

ദോഹ: ഏഷ്യന്‍ കപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന മൂന്നാമത് ആസ്റ്റര്‍ ചാലിയാര്‍ കപ്പ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഡോജ്വല തുടക്കം. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ദോഹ യൂണിവേഴ്‌സിറ്റി (സി എന്‍ എ ക്യു) ഗ്രൗണ്ടില്‍ നടന്നു. ഡിസംബര്‍ 29ന് വെള്ളിയാഴ്ച 5 മണി മുതല്‍ സെമി ഫൈനല്‍, ലൂസേര്‍സ് ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദോഹ സ്റ്റേഡിയത്തില്‍ അരങ്ങേറും.

city exchange

സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി, ഖത്തര്‍ ഫ്രണ്ട്സ് മമ്പാട്, നാമിസ് ഇന്റര്‍നാഷണല്‍ ന്യൂട്ടന്‍ എഫ് സി ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്യു കെ ജെ കെ എഫ് സി മേറ്റ്‌സ് ഖത്തറും ബീച്ച് ബോയ്‌സ് എഫ് സി ട്രിവാന്‍ഡ്രവും തമ്മിലുള്ള നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഡിസംബര്‍ 28ന് വ്യാഴാഴ്ച ദോഹ യൂണിവേഴ്‌സിറ്റി (സി എന്‍ എ ക്യു) ഗ്രൗണ്ടില്‍ നടക്കുന്നതാണ്.

ഒന്നാം സെമി ഫൈനലില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി നാമിസ് ഇന്റര്‍നാഷണല്‍ ന്യൂട്ടന്‍ എഫ് സിയെയും രണ്ടാം സെമി ഫൈനലില്‍ ഖത്തര്‍ ഫ്രണ്ട്സ് മമ്പാട് വ്യാഴാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികളുമായി ഏറ്റുമുട്ടും.

ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, ഉണ്ണിമോയിന്‍ കീഴുപറമ്പ് എന്നിവര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ കപ്പ് ജനറല്‍ കണ്‍വീനര്‍ സി ടി സിദ്ദീഖ് ചെറുവാടി, ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് സജിത് പിള്ള, ക്യു എഫ് എ പ്രതിനിധി അബ്ദുല്‍ അസീസ് എടച്ചേരി, റേഡിയോ സുനോ ആര്‍ ജെ അഷ്ടി, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

- Advertisement -
Ad image

സിദ്ദീഖ് വാഴക്കാട്, രതീഷ് കക്കോവ്, രഘുനാഥ് ഫറോക്ക്, മുഹമ്മദ് ലയിസ് കുനിയില്‍, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, സാബിഖുസ്സലാം എടവണ്ണ, അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, അബി ചുങ്കത്തറ, ഫൈറോസ് നിലമ്പൂര്‍, ജൈസല്‍ വാഴക്കാട്, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, മുജീബ് ചീക്കോട്, അബ്ദുറഹ്‌മാന്‍ മമ്പാട്, അക്ഷയ് കടലുണ്ടി, അനീസ് എരഞ്ഞിമാവ്, ഷാജി പി സി ഫുആദ് അബ്ദുസമദ്, ഹനീഫ ചാലിയം, ഷമീര്‍ ചീക്കോട്, അഷ്റഫ് മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!