
ആലുവ: പേവിഷ ബാധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടമശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര സെല്‍വരാജന്‍ ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പി ടി എ പ്രസിഡണ്ട്
കെ എ സാദത്ത്, പ്രിന്‍സിപ്പാള്‍ വി എച്ച് ഷീജ, ഹെഡ്മിസ്ട്രസ് എം സിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
