Connect with us

Featured

പെരുമാള്‍ മുരുഗന്റെ പൈര്‍ ഇടം നേടി അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ലോംഗ് ലിസ്റ്റ്

Published

on


ലണ്ടന്‍: അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിന്റെ ലോംഗ് ലിസ്റ്റില്‍ തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുഗന്റെ പൈര്‍ ഇടം പിടിച്ചു. അനിരുദ്ധന്‍ വാസുദേവനാണ് തമിഴില്‍ നിന്നും പുസ്തകം വിവര്‍ത്തനം ചെയ്തത്.

പതിമൂന്ന് നോവലുകളാണ് ലോംഗ് ലിസ്റ്റില്‍ ഇടം പിടിച്ചത്.
തമിഴിന് പുറമേ ബള്‍ഗേറിയന്‍, കാറ്റലന്‍ എന്നീ ഭാഷകളില്‍ നിന്നുള്ള പുസ്തകവും ഈ വര്‍ഷം ആദ്യമായി അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടു. ഗൗസ്, സൗ ജിഗ്‌ഴി, അമാന്ദ സ്വെന്‍സണ്‍ എന്നിവരുടെ ഇംഗ്ലീഷ് നോവലുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

50,000 പൗണ്ട് ആണ് ബുക്കര്‍ സമ്മാന തുക. വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ക്ക് സമ്മാനം ലഭിക്കുമ്പോള്‍ രചയിതാവിനും വിവര്‍ത്തകര്‍ക്കും തുക തുല്യമായി വിഭജിക്കപ്പെടും.

കറ്റാലന്‍ ഭാഷയില്‍ ഈവ ബല്‍തസാറിന്റെ ബൗള്‍ഡര്‍, കൊറിയന്‍ നോവലിസ്റ്റ് ചിയോണ്‍ മിയോഗ് ക്വാനിന്റെ വെയില്‍, മരിസ് കോണ്ടേയുടെ ഫ്രഞ്ച് നോവല്‍ ദി ഗോസ്പല്‍ അക്കോഡിംഗ് ടു ദി ന്യൂ വേള്‍ഡ്‌സ്, ഗൗസിന്റെ ഫ്രഞ്ച് നോവല്‍ സ്റ്റാന്റിംഗ് ഹെവി, ബള്‍ഗേറിയന്‍ ഭാഷയില്‍ നിന്നും ജോര്‍ജ്ജി ഗോസ്‌പൊണ്ടിനോവിന്റെ ടൈം ഷെല്‍ട്ടര്‍, നോര്‍വീജിയനില്‍ നിന്നുള്ള വിഗ്ദിഷ് ഹിജോര്‍ത്തിന്റെ ഈസ് മദര്‍ ഡെഡ്, റഷ്യന്‍ നോവലിസ്റ്റ് ആന്‍ഡ്രൂ കുര്‍കോവിന്റെ ജിമി ഹെന്‍ഡ്രിക്‌സ്, ഫ്രഞ്ചില്‍ നിന്നും ലോറന്റ് മൗവിഗ്നറിന്റെ ദി ബേര്‍ത്ത് ഡേ പാര്‍്ട്ടി, ജര്‍മന്‍ ഭാഷയില്‍ ക്ലെമന്‍സ് മെയറുടെ വൈല്‍ വി വേര്‍ ഡ്രീമിംഗ്, തമിഴില്‍ നിന്നും പെരുമാള്‍ മുരുകന്റെ പൈര്‍, സ്പാനിഷില്‍ നിന്നും ഗ്വുദാലുപ് നെട്ടലിന്റെ സ്റ്റില്‍ ബോണ്‍, സ്വീഡിഷില്‍ നിന്നും അമന്ദ സ്വിന്‍സണിന്റെ എ സിസ്റ്റം സോ മാഗ്നിഫിഷന്റ് ഇറ്റ് ഈസ് ബ്ലിന്റിംഗ്, ചൈനീസില്‍ നിന്നും ഴു ജിന്‍ഗ്‌ഴിയുടെ നൈന്‍ത് ബില്‍ഡിംഗ് എന്നിവയാണ് ലോംഗ് പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവ.

ഫ്രഞ്ച്- മൊറോക്കന്‍ നോവലിസ്റ്റ് ലെയ്‌ല സ്ലിമാനി അധ്യക്ഷയായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. യുക്രേനിയനില്‍ നിന്നുള്ള ബ്രിട്ടനിലെ പ്രമുഖ സാഹിത്യ വിവര്‍ത്തകരില്‍ ഒരാളായ യുലീം ബ്ലാക്കര്‍, ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയ മലേഷ്യന്‍ നോവലിസ്റ്റായ ടാന്‍ ട്വാന്‍ എങ്, ന്യൂയോര്‍ക്കറിലെ സ്റ്റാഫ് എഴുത്തുകാരനും നിരൂപകനുമായ പരുള്‍ സെഹ്ഗല്‍, ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലിറ്റററി എഡിറ്റര്‍ ഫ്രെഡറിക് സ്റ്റുഡ്മാന്‍ എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍.

Advertisement

ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഏപ്രില്‍ 18ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2023 മെയ് 23ന് ലണ്ടനിലെ സ്‌കൈ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങിലാണ് അന്തിമ ഫലപ്രഖ്യാപനം.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!