ബേബി ബെഡുകള്‍ വിതരണം ചെയ്തു

Web Desk
2 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് വൈ എം സി എ ആലുവ സ്‌പോണ്‍സര്‍ ചെയ്ത ബേബി ബെഡ് വിതരണം ചെയ്തു. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ 32 അങ്കണവാടികളിലെയും എല്ലാ കുട്ടികള്‍ക്കും കിടക്കുന്നതിനായി 46 ബേബി ബെഡുകളാണ് വൈ എം സി എ ആലുവ സൗജന്യമായി നല്‍കിയത്.

city exchange

കുന്നത്തേരി ജംഗ്ഷനിലുളള 114-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന വിതരണ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈ എം സി എ ആലുവ പ്രസിഡന്റ് സാം ഇമ്മാനുവല്‍ മുഖ്യാതിഥിയായിരുന്നു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മെമ്പര്‍മാരായ കെ കെ ശിവാനന്ദന്‍, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, രാജേഷ് പുത്തനങ്ങാടി, വൈ എം സി എ സെക്രട്ടറി ലെസ് ലി ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി കെ കുര്യന്‍, നൈനാന്‍ വി അലക്‌സ്, സന്തോഷ് കോശി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, അങ്കണവാടി ടീച്ചര്‍മാരായ ഷീബ, ധന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ നന്ദി പറഞ്ഞു സംസാരിച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ചില അങ്കണവാടികളില്‍ ടി വി ഇല്ലെന്നും ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞപ്പോള്‍ ടി വി ഇല്ലാത്ത അങ്കണവാടികള്‍ക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ടി വി നല്‍കാമെന്ന് പ്രസിഡന്റ് രാജി സന്തോഷ് അപ്പോള്‍ തന്നെ അറിയിച്ചു.

നവംബര്‍ മാസത്തില്‍ 100 നമ്പര്‍ അങ്കണവാടിയില്‍ വെച്ചു വൈ എം സി എയുടെ പരിപാടി നടന്നപ്പോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്കും ഷീല ജോസും വൈ എം സി എ ഭാരവാഹികളോട് ആലുവ നഗരസഭയിലെ എല്ലാ അങ്കണവാടികളിലും ബേബി ബെഡ് കൊടുത്ത വിഷയം പറയുകയും ചൂര്‍ണിക്കര പഞ്ചായത്തിലെ അങ്കണവാടികളിലും കുട്ടികള്‍ക്ക് ബെഡ് നല്‍കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ 32 അങ്കണവാടികള്‍ക്കും ബേബി ബെഡ് നല്‍കാമെന്ന് വൈ എം സി എ ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു.

- Advertisement -
Ad image

തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ നല്ല ക്വാളിറ്റിയുളളതാണ് ബേബി ബെഡ്.
ചൂര്‍ണിക്കര പഞ്ചായത്തിനെ പ്രളയകാലത്തും കോവിഡ് സമയത്തും അല്ലാതെയും സഹായിച്ചവരാണ് വൈ എം സി എ എന്നും സേവന മനസ്ഥിതിയോടെയുളള വൈ എം സി എ ആലുവയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!