

കോഴിക്കോട്: കൊടുവള്ളിയിലെ കലാ- സാംസ്‌കാരിക നാടക മേഖലകളില്‍ സജീവ സാന്നിധ്യവും കലിക്കറ്റ് കോളജിന്റെ പ്രിന്‍സിപ്പലുമായിരുന്ന കെ ബാലകൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ സ്വനം ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാഭായി അര്‍ഹയായി.

മലയാളിയായ ദയാബായി അര നൂറ്റാണ്ടോളമായി ആദിവാസികളുടെയും അധസ്ഥിതരുടെയും അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയാണ്. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ബാലകൃഷ്ണല്‍ മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ മെയ് പത്തിന് വൈകീട്ട് നാലിന് കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
