

ദോഹ: ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ 15-ാം വാര്‍ഷിക ദിനം ആഘോഷിച്ചു. സ്്കൂളിലെ നൃത്തസംഘത്തിന്റെ സ്വാഗത നൃത്തവും ഗായകസംഘത്തിന്റെ സ്വാഗതഗാനവുമാണ് പരിപാടിക്ക് തുടക്കമിട്ടത്.


ലേബര്‍ ആന്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി എയിഷ് സിംഗാള്‍ മുഖ്യാതിഥിയും ഖത്തര്‍ തൊഴില്‍ വകുപ്പ് മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുല്‍ റഹ്മാന്‍ ഫഖ്‌റു വിശിഷ്ടാതിഥിയുമായിരുന്നു. ഭവന്‍സ് സ്‌കൂള്‍ ചെയര്‍മാന്‍ ജെ കെ മേനോന്‍ അധ്യക്ഷത വഹിച്ചു.


സ്‌കൂള്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ ആര്‍ ഒ അബ്ദുല്‍ കാദര്‍, അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അഞ്ജന മേനോന്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അനുമോദിക്കല്‍, സ്‌കൂള്‍ മാഗസിന്‍ പ്രകാശനം, വിശിഷ്ടാതിഥികള്‍ക്കുള്ള സ്മരണിക സമര്‍പ്പണം തുടങ്ങിയവ നടത്തി.

വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.



