

കൊച്ചി: ത്രി ഡി സിനിമ കാണുന്നതുപോലെ കണ്ണട വെച്ച് വായിക്കാവുന്ന പുസ്തകങ്ങള്‍. എന്നാല്‍ ത്രി ഡി ചിത്രങ്ങള്‍ മാത്രമല്ല ഓഗ്മെന്റഡ് റിയാലിറ്റിയും (എ ആര്‍) വിര്‍ച്വല്‍ റിയാലിറ്റിയും (വി ആര്‍) ഉപയോഗിച്ച് സൗരയൂഥത്തിനകത്തും മനുഷ്യശരീരത്തിന്റെ ഉള്ളിലും കടന്നു ചെന്നാലെന്നപോലെ തൊട്ടറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍. ഒപ്പം എ ആര്‍/ വി ആര്‍ ആപ്പ് ഉപയോഗിച്ച് ലെക്ചര്‍ വിഡിയോകള്‍ കാണാനും പി ഡ എഫ് നോട്ടുകള്‍ മൊബൈലിലേയ്ക്കും ടാബിലേയ്ക്കും ഡൗണ്‍ലോഡ് ചെയ്യാനും സാധ്യമായ 6 ഡി പുസ്തകങ്ങളാണ് കൊച്ചി ആസ്ഥാനമായ എ എന്‍ എ ഇന്‍ഫോടെയ്ന്‍മെന്റ് അവതരിപ്പിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളും അനാട്ടമിയും സൗരയൂഥം എന്നിങ്ങനെ രണ്ട് പുസ്തകങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് എ എന്‍ എ ഇന്‍ഫോടെയ്ന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ ജെയ്‌സണ്‍ കെ സാനി പറഞ്ഞു. ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ആന്തരികാവയവങ്ങളും സൗരയൂഥവും തിരിച്ചു തിരിച്ച് 360 ഡിഗ്രിയില്‍ കാണാം. ആവശ്യമായ ശബ്ദവിവരണങ്ങള്‍ അപ്പപ്പോള്‍ കേള്‍ക്കാം. എ ആര്‍/ വി ആര്‍ ഹെഡ്സെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ തികച്ചും മാന്ത്രികമായ ലോകത്തെത്തിയാലെന്നപോലെയാണ് ഇവയുടെ രൂപകല്‍പ്പനയെന്നും ജെയ്‌സണ്‍ പറഞ്ഞു.


കൊച്ചിയിലുള്ള കമ്പനിയുടെ ക്രിയേറ്റീവ് സ്റ്റുഡിയോകളിലാണ് എ ആര്‍/ വി ആര്‍ ആപ്പുകളുടെയും 3 ഡി പുസ്തകങ്ങളുടെയും രൂപകല്‍പ്പനയും പിറവിയും. ഇതിനായി ആറംഗ ഐ ടി, ഡിസൈനിംഗ് പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍ സജീവന്‍ എന്‍ എസ് പറഞ്ഞു. സൗരയൂഥ പുസ്തകം 1 മുതല്‍ 12 ക്ലാസുകളിലുള്ളവരേയും ഹ്യൂമന്‍ അനാട്ടമി പുസ്തകം 5 മുതല്‍ 12 ക്ലാസുകളിലുള്ള കുട്ടികളേയുമാണ് ലക്ഷ്യമിടുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി/ വിര്‍ച്വല്‍ റിയാലിറ്റി ലാബുകള്‍ സ്‌കൂളുകളില്‍ സജ്ജീകരിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. കോവിഡ് മൂലം വിദ്യാഭ്യാസം ഓണ്‍ലൈനായെങ്കിലും എ ആര്‍/ വി ആര്‍ മുതലായ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ തീരെ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ഈ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ പ്രചോദനമായതെന്ന് സജീവന്‍ പറഞ്ഞു. ഒരു ക്ലാസ്സിലെ എല്ലാ വിഷയങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള എ ആര്‍/ വി ആര്‍ റാങ്ക് ഫയലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9446092066 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതോ www.anainfotainment.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതോ ആണ്.


