Special
ചൈതന്യ ചന്ദ്രന്റെ ചിത്രപ്രദര്‍ശനവും വില്‍പ്പനയും വെള്ളിയാഴ്ച്ച 3 മുതല്‍

പറവൂര്‍: രണ്ടാം വയസ്സില്‍ തുടങ്ങിയ കലാജീവിതം ചൈതന്യയ്ക്ക് അനുഗ്രഹമായി. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ആസ്വാദകരെ അത്ഭുതപ്പെടുത്തിയ ചിത്രശേഖരങ്ങള്‍ കാണാനും വാങ്ങാനും അവസരമൊരുക്കിയിരിക്കുകയാണ് പറവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍.


ജൂണ്‍ 27ന് 3 മണിക്ക് ചിത്രപ്രദര്‍ശനവും വില്പനയും നടക്കുമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക എ എസ് സിനി, പി ടി എ വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ അറിയിച്ചു.

തത്തപ്പിള്ളി ഞായപ്പിള്ളത്ത് ചന്ദ്രകുമാറിന്റെയും സ്വപ്‌നയുടെയും മകളാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ അച്ഛന്റെ വരുമാനം കൊണ്ടാണ് ജീവിതം. കാന്‍സര്‍ അതിജീവിതയായ അമ്മ മുറിച്ചുമാറ്റിയ കൃത്രിമ കാലിന്റെ വിഷമതകള്‍ മറക്കുന്നത് മകളുടെ ചിത്രരചനയൂടെയാണ്.


വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാല ചുമര്‍ചിത്ര കലാ വിഭാഗം മേധാവി ഡോ. സാജു തുരുത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച 1 മണിക്ക് പ്രദര്‍ശനവും വില്‍പ്പനയും സമാപിക്കും.


