പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി

Web Desk
1 Min Read

ചണ്ഡിഗഢ്: മുന്‍പ്രതിപക്ഷ നേതാവ് നാല്‍പത്തിയെട്ടുകാരനായ ചരണ്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി നാലെ സത്യപ്രതിജ്ഞ ചെയ്യും. പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായിരിക്കും ചരണ്‍ജിത്ത് സിങ് ചന്നി. ഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ പേരായിരുന്നു അവസാനം നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നതെങ്കിലും ഒടുവില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ പ്രഖ്യാപിക്കുകയായിരുന്നു.

city exchange

കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു, രജീന്ദര്‍ സിംഗ് ബജ്വ, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയ പേരുകളും മുഖ്യമന്ത്രി പട്ടികയില്‍ ഉണ്ടായിരുന്നു.


മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!