ചേലേരി വരും അഴീക്കോട് മാറും

Web Desk
2 Min Read

Election Talk/ അബ്ദു പാപ്പിനിശ്ശേരി
(കെ എം സി സി അഴീക്കോട് നിയോജക മണ്ഡലം ഭാരവാഹി)

city exchange

പ്രചരണത്തിന് അധിക ദിവസമൊന്നും കിട്ടിയിട്ടില്ലാത്ത ഒരു തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നാല് പതിറ്റാണ്ടിലേറെ മുമ്പ് യു ഡി എഫ് സ്ഥാനാര്‍ഥിയായി എം വി രാഘവന്‍ മത്സരിച്ചു ജയിച്ച മണ്ഡലമാണ് അഴീക്കോട്. പിന്നീട് അഴീക്കോട് യു ഡി എഫിനൊരു എം എല്‍ എ ഉണ്ടായത് കെ എം ഷാജി ജയിച്ചപ്പോഴാണ്.

സി പി എം വിട്ടെത്തിയ എം വി രാഘവനും യൂത്ത് ലീഗ് നേതാവ് കെ എം ഷാജിക്കും ഇടയിലെ നിരവധി പതിറ്റാണ്ടുകള്‍ പുരോഗതിയെന്തെന്ന് അഴീക്കോട് അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇടതു കോട്ടയായ അഴീക്കോട് മികച്ചൊരു റോഡ് പോലും ഉണ്ടായത് കെ എം ഷാജി എം എല്‍ എയായ പത്ത് വര്‍ഷങ്ങളിലാണ്. ആ റോഡുകള്‍ ഇപ്പോഴും മികച്ചു നില്‍ക്കുന്നുണ്ട്.

അഴീക്കോട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വികസനം വന്നത് കെ എം ഷാജിയുടെ കാലത്തായിരുന്നു. എന്നാല്‍ ഇടതുമുന്നണി മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും കെ എം ഷാജിയുെ കാലത്തിനപ്പുറത്തേക്ക് പോകാന്‍ അവര്‍ക്ക് സാധിച്ചില്ല.

- Advertisement -
Ad image

കല്ല്യാണത്തിനും മരണ വീട്ടിലും പോകുന്നതായിരുന്നു നിലവിലുള്ള എം എല്‍ എയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍. വളപട്ടണത്തേയും പാപ്പിനിശ്ശേരിയിലേയുമെല്ലാം പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല. മണ്ഡലത്തിന്റെ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാത്ത എം എല്‍ എയാണ് വീണ്ടും മത്സര രംഗത്തുള്ളത്. അതുകൊണ്ടുതന്നെ വികസനം ഉണ്ടാകണമെങ്കില്‍ യു ഡി എഫ് വീണ്ടും വരണമെന്നത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്.

അഴീക്കോട് മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി ഏണി ചിഹ്നത്തില്‍ മത്സരിക്കുന്നത് അഡ്വ. അബ്ദുല്‍ കരീം ചേലേരിയാണ്. അദ്ദേഹം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനു വേണ്ടി യു ഡി എഫ് പ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരില്‍ ഇന്ന് യു ഡി എഫിന്റെ മഹാ സമ്മേളനം നടക്കുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെല്ലാം വിദ്യാഭ്യാസപരമായി ഏറെ മുന്നിലുള്ളവരാണ്. നാല് അഡ്വക്കറ്റുമാരാണ് യു ഡി എഫ് സ്ഥാനാര്‍ഥികളായി ജില്ലയിലുള്ളത്. ഒന്നിനൊന്ന് മെച്ചപ്പെട്ട സ്ഥാനാര്‍ഥികളാണ് ഇവരെല്ലാം. കണ്ണൂര്‍ ജില്ലയില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ യു ഡി എഫ് നേടുമെന്നും ചേലേരി വരും അഴീക്കോട് മാറുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു നടക്കുന്ന സി എച്ച് സെന്ററിന്റെ അമരക്കാരനാണ് ഒന്നരപ്പതിറ്റാണ്ടിലേറെയായി അഡ്വ. അബ്ദുല്‍ കരീം ചേലേരി. അതോടൊപ്പം മൂന്നു വര്‍ഷത്തോളമായി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള സ്ഥാപനത്തിന്റെ ഡയറക്ടറുമാണ് അദ്ദേഹം. നിസ്വര്‍ഥ സേവനമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.

കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യു ഡി എഫ് ട്രെന്റുണ്ടെന്നതില്‍ സംശയമേയില്ല. മാത്രമല്ല, ‘ഷാഫി’ തരംഗവുമുണ്ട്. എല്ലാ ജില്ലകളിലും ഷാഫിയുടെ പ്രസംഗം കേട്ടവരെല്ലാം ആവേശത്തിലും പ്രതീക്ഷയിലുമാണ്.

കോഴിക്കോട് ജില്ലയില്‍ പ്രഗത്ഭരായ യുവാക്കളും വനിതകളുമെല്ലാം രംഗത്തുണ്ട്. ഇതൊക്കെ വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുന്നത്. നൂറില്‍ കുറയാതെ കേരളത്തില്‍ യു ഡി എഫിന് സീറ്റ് കിട്ടും.

Share This Article
Leave a Comment
error: Content is protected !!