

ദോഹ: ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും ഗള്‍ഫ് മേഖകളില്‍ നിന്നും നാട്ടിലേക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ കൂട്ടുന്നത് നിയന്ത്രിക്കാന്‍ ഈ അവസരങ്ങളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള നടപടി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം കൈകൊള്ളണമെന്ന് ഖത്തര്‍ യുവകലാസാഹിതിയുടെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

ഐ സി സിയില്‍ നടന്ന സമ്മേളനം യുവകലാസാഹിതി കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍ ഉദ്്ഘാടനം ചെയ്തു. സമ്മേളന നടപടികള്‍ അജിത്കുമാര്‍, കെ ഇ ലാലു, ഷഹീര്‍ ഷാനു എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

കോര്‍ഡിനേഷന്‍ അസി. സെക്രട്ടറി എം സിറാജ്, വിവിധ യൂണിറ്റുകളില്‍ നിന്നും രഘുനാഥ്, സനൂപ്, ഹനീഫ, ഷഫീക് റഹീം എന്നിവര്‍ സംസാരിച്ചു.
സംഘടനയുടെ പുതിയ പ്രസിഡന്റായി ബഷീര്‍ പട്ടാമ്പിയേയും വൈസ് പ്രസിഡന്റുമാരായി അനീഷ് തറയില്‍, ഷാന്‍ പേഴുംമൂട്, ജനറല്‍ സെക്രട്ടറിയായി ഷഹീര്‍ ഷാനു, ജോയിന്റ് സെക്രട്ടറിമാരായി ബിനു ഇസ്മാഈല്‍, ഷഫീക് റഹീം, ട്രഷററായി രഘുനാഥിനേയും തെരഞ്ഞെടുത്തു.

