വനിതാ കൂട്ടായ്മ രൂപീകരിച്ച് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി

Web Desk
1 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും വനിതകളുടെ സാന്നിധ്യം നേതൃതലങ്ങളിലും ഉറപ്പ് വരുത്തുന്നതിനുമായി വിഭാവനം ചെയ്ത തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വനിതാ കൂട്ടായ്മ രൂപീകരിച്ചു.

city exchange

120ല്‍പരം വനിതകള്‍ പങ്കെടുത്ത ആദ്യ വനിതാ സംഗമത്തില്‍ ഏഴ് എക്‌സിക്യൂട്ടീവ് അംഗങ്ങളുള്ള അഡ്ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചതോടെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വനിതാ കൂട്ടായ്മ നിലവില്‍ വന്നു. തുടര്‍ന്ന് 30 അംഗ വിപുലീകൃത കൗണ്‍സിലിനും രൂപം നല്‍കി. റജീന സലിം (ചെയര്‍പേഴ്‌സണ്‍) രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ് (വൈസ് ചെയര്‍പേഴ്സണ്‍സ്), സിന്ധു സുരേഷ് (കണ്‍വീനര്‍), ഹന്‍സ ഷറഫ്, ശുഭ വിഷ്ണു ജയറാം (ജോയിന്റ് കണ്‍വീനേഴ്സ്), ഷാഹിദ ഗഫൂര്‍ (റിസീവര്‍).

വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. എഴുത്തു കാരി ഷീലാ ടോമി ഉദ്ഘാടനം ചെയ്തു. ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും എഴുത്തുകാരിയുമായ സ്മിതാ ആദര്‍ശ് പ്രസംഗിച്ചു.

- Advertisement -
Ad image

കോഓര്‍ഡിനേറ്റര്‍ ജയാനന്ദന്‍, ശ്രീനിവാസന്‍, പ്രമോദ്, ശശിധരന്‍ പ്ലാഴി, അബ്ദുല്‍ ഗഫൂര്‍, മുഹ്സിന്‍, വി കെ സലിം, സിന്ധു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!