
പറവൂര്‍: ചില്‍ഡ്രന്‍സ് ഇന്ത്യ 34-ാമത് സംസ്ഥാന ബാലമേള സ്വാഗത സംഘ രൂപീകരണ യോഗം പറവൂര്‍ ഡോ. എന്‍ ഇന്റര്‍നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലൈജി ബിജു ഉദ്ഘാടനം ചെയ്തു. ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ബിജോയ് ആന്റു സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും ചില്‍ഡ്രന്‍സ് ഇന്ത്യ പറവൂര്‍ താലൂക്ക് രക്ഷാധികാരിയുമായ പി വി മണി ടീച്ചര്‍, ഡോ. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുപ്രിയ സുബ്രഹ്മണ്യന്‍, വൈസ് പ്രിന്‍സിപ്പല്‍ സ്‌നേഹ എസ്, ചില്‍ഡ്രന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജോജോ മനക്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹെല്‍ഗ ജോര്‍ജ്, ജനല്‍ കണ്‍വീനര്‍ നിശ എസ് നായര്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ ഉഷ ടോമി, പി എ അന്‍സില അന്‍സാര്‍, നീനു ടി ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. 2027 ജനുവരി 9 ശനിയാഴ്ചയാണ് ബാലമേള നടക്കുന്നത്.

കെ ജി വിഭാഗം മത്സരങ്ങള്‍: കളറിംഗ് (ക്രയോണ്‍സ്), ആക്ഷന്‍ സോങ് (ഇംഗ്ലീഷ്, ആക്ഷന്‍ സോങ് (മലയാളം), ഫാന്‍സി ഡ്രസ്സ്, സിനിമാഗാനം, കസേരകളി, ബേബി കിംഗ്, ബേബി ക്വീന്‍.
എല്‍ പി വിഭാഗം: കളറിംഗ് (ക്രയോണ്‍സ്), ക്വിസ് (ജനറല്‍), സിനിമാഗാനം, കസേരകളി, ബ്യൂട്ടി കിംഗ്, ബ്യൂട്ടി ക്വീന്‍.

