വികസന സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും ജര്‍മനിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

Web Desk
1 Min Read

ബെര്‍ലിന്‍: വികസന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (ക്യു എഫ് എഫ് ഡി) ചെയര്‍മാന്‍ ശൈഖ് താനി ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ജര്‍മന്‍ ഫെഡറല്‍ സാമ്പത്തിക സഹകരണവികസന മന്ത്രി റീം അലബാലി- റഡോവാനുമായി കൂടിക്കാഴ്ച നടത്തി. ജര്‍മന്‍ വികസന സഹകരണ ഏജന്‍സിയായ ഏകദന്റെ ക്ലയന്റ് ലെയ്സണ്‍ ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഇന ഹോമേഴ്സും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

city exchange

കൂടിക്കാഴ്ചയുടെ ഭാഗമായി, വികസന ധനസഹായ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനും സംയുക്ത ധനസഹായത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ജര്‍മനിയുടെ സാമ്പത്തിക സഹകരണവികസന മന്ത്രാലയവും (ബി എം ഇസെഡ്) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

മധ്യപൂര്‍വദേശവും വടക്കേ ആഫ്രിക്കയും (മെന), സഹേല്‍ മേഖല, ആഫ്രിക്കന്‍ മുനമ്പ്, ഏറ്റവും കുറഞ്ഞ വികസനനിലവാരമുള്ള രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ധാരണാപത്രം പ്രധാനമായും ലക്ഷ്യമിടുന്നത്.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഫഹദ് ഹമദ് അല്‍ സുലൈത്തിയും ബി എം ഇസെഡ് ഡയറക്ടര്‍ ജനറല്‍ വോള്‍ക്കര്‍ ഓയലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ശൈഖ് താനിയുടെയും റീം അലബാലി-റഡോവാന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!