ചുമട്ടു തൊഴിലാളി കളക്ടറേറ്റ് മാർച്ചും ധർണ്ണയും ജനുവരി 25ന്

Web Desk
1 Min Read

ആലുവ: ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാനും തൊഴിൽ നിഷേധത്തിനും കോടതികളുടെ അന്യായമായ ഇടപെടലുകളിൽ നിന്നും രക്ഷ നേടുവാൻ ആവശ്യമായ നിയമഭേദഗതി വരുത്തണമെന്നും പെൻഷൻ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ചുമട്ടു മേഖലയിൽ ഇ എസ് ഐ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള സംസ്ഥാന ഹൊഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി)യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 13 ജില്ലാ കളക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് തൊഴിൽ ഭവനിലേക്കും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 25ന് മാർച്ചും ധർണയും നടത്തുന്നു.

city exchange

എറണാകുളം ജില്ലാ ചുമട്ടുതൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ തൃക്കാക്കര മുനിസിപ്പൽ ഓഫീസിനു മുൻവശത്തു നിന്നും രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന മാർച്ച് കലക്ടറേറ്റിനു മുമ്പിൽ സമാപിച്ച് ധർണ നടത്തും. ധർണ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!