വൃക്കരോഗ വിദഗ്ധരുടെ സമ്മേളനം ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: വൃക്കരോഗ വിദഗ്ധരുടെ നാലാമത് സമ്മേളനം ഡിലൈറ്റ് 2022ന് കൊച്ചിയില്‍ തുടക്കമായി. വി പി എസ് ലേക്ഷോര്‍ ആശുപത്രി, അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ നെഫ്രോളജിസ്റ്റ്‌സ് എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വൃക്കമാറ്റ ശസ്ത്രക്രിയയിലെ വെല്ലുവിളികള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ നൂതന ചികിത്സാരീതികള്‍, കോവിഡും വൃക്കമാറ്റ ശസ്ത്രക്രിയയും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ഈ ദ്വിദിന സമ്മേളനത്തിന്റെ ലക്ഷ്യം.

city exchange

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം സി എം സി വെല്ലൂര്‍ നെഫ്രോളജി വിഭാഗം മുന്‍ പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ചാക്കോ കൊരുള ജേക്കബ് നിര്‍വഹിച്ചു.

വൃക്കരോഗികളില്‍ അവയവമാറ്റ ശസ്ത്രക്രിയ 95 ശതമാനത്തോളം വിജയ സാധ്യതയുള്ള ഏറ്റവും അനുയോജ്യമായ ചികിത്സാരീതിയാണെങ്കിലും അവയവ ദൗര്‍ലഭ്യം, സ്വീകര്‍ത്താവുമായുള്ള ചേര്‍ച്ച തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു എന്ന് വി പി എസ് ലേക്ഷോര്‍ ആശുപത്രി നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. എബി എബ്രഹാം എം പറഞ്ഞു. ഡോ. ആര്‍ കെ ശര്‍മ, ഡോ. സക്സീന അലക്സാണ്ടര്‍, ഡോ. നാരായണ്‍ പ്രസാദ്, ഡോ. വിവേക് കുറ്റെ എന്നിവര്‍ സംസാരിച്ചു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വൃക്കരോഗ വിദഗ്ധരും സര്‍ജന്മാരും പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!