അധികാരമുള്ളവരോടൊപ്പം ചേരുന്ന രീതിയിലേക്ക് കേരളത്തിലെ പല ജനസമൂഹങ്ങളും മാറുന്നെന്ന് രമേശ് ചെന്നിത്തല

Web Desk
2 Min Read

കോണ്‍ഗ്രസിന്റെ നവസങ്കല്‍പ് ചിന്തന്‍ ശിബിരം ഉദ്ഘാടന സെഷനില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസാരിക്കുന്നു

കോഴിക്കോട്: അധികാരം ആരോടൊപ്പം, അവരോടൊപ്പം ചേരുകയെന്ന രീതിയിലേക്ക് പല ജന സമൂഹങ്ങളും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണു വര്‍ത്തമാന കേരളമെന്ന് രമേശ് ചെന്നിത്തല. അധികാരം ലഭിക്കുന്നവരെ അധികാരം വല്ലാതെ ഭ്രമിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെപ്പോലും കൈവിട്ടു കളയാന്‍ അധികാരം ചിലരെ പ്രേരിപ്പിക്കുകയാണ്. അധികാരത്തിനു വേണ്ടി എന്തു കുതന്ത്രവും പ്രകടിപ്പിക്കുമെന്നതാണ് കേരളത്തിലെ മുഖ്യമന്ത്രി ഇപ്പോള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്‍ നഗറില്‍ നടക്കുന്ന കെ പി സി സി ‘നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തെ’ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കേന്ദ്രത്തിലും സംസ്ഥാനത്തും അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും വര്‍ധിക്കുകയും ഭരണകൂടങ്ങള്‍ അതിന്റെ പ്രയോക്താക്കളാവുകയും ചെയ്യുമ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയിലാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റു കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു.

വര്‍ഗീയ ഫാസിസ്റ്റ് അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ത്ത് മറ്റു രാഷ്ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് ഈ അജണ്ട നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മാറണം. പാര്‍ട്ടിയും അതിന്റെ സംവിധാനങ്ങളും പഴയ ശൈലിയിലാണ് ഇപ്പോഴും നീങ്ങുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി നടത്തിയ അഴിമതികളോരോന്നും പ്രതിപക്ഷമെന്ന നിലയില്‍ നമ്മള്‍ വെളിച്ചത്തു കൊണ്ടുവന്നു. അവ ഓരോന്നും യാഥാര്‍ഥ്യമാണെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു. വെറുതേ ആരോപണം ഉന്നയിക്കുകയായിരുന്നില്ല നമ്മള്‍ ചെയ്തത്. വസ്തുതാപരമായ തെളിവുകള്‍ നിരത്തിയാണ് അന്ന് അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവന്നത്. എന്നാല്‍ അതൊന്നും വേണ്ട നിലയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല.

- Advertisement -
Ad image

അരാഷ്ട്രീയവാദികളും ഏറെ കൂട്ടുപിടിക്കുന്നുണ്ടിതിന്. കേരളത്തിലെ 20-20 രാഷ്ട്രീയവും അവരുമായുള്ള ആം ആദ്മി പാര്‍ട്ടി ചങ്ങാത്തവുമൊക്കെ അതിന്റെ ഫലമാണ്. ഇടതുമുന്നണിയെയും യു ഡി എഫിനേയും കുറ്റപ്പെടുത്തി മൂന്നാമതൊരു മുന്നണിയിലൂടെ അക്കൗണ്ട് തുറക്കാന്‍ തക്കം പാര്‍ത്തിരിക്കയാണ് കേരളത്തിലെ ബി ജെ പി. ഈ പ്രതിബന്ധങ്ങള്‍ക്കെല്ലാം നടുവില്‍ നിന്നു വേണം കേരളത്തിലെ കോണ്‍ഗ്രസിനു പ്രവര്‍ത്തിക്കാനെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപാകാനുള്ള കരുത്തും ആര്‍ജവവുമാണ് നേതൃത്വത്തിനു വേണ്ടതെന്നും എല്ലാവരും ചേര്‍ന്ന് വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.

പഞ്ചാബില്‍ ബി ജെ പി തോറ്റാലും കോണ്‍ഗ്രസ് ജയിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയെ ബി ജെ പി സഹായിക്കുന്നത്. ഡല്‍ഹിയിലും ഇതായിരുന്നു തന്ത്രം. ഇതു തന്നെയാണ് കേരളത്തിലെയും ബി ജെ പി അജണ്ട. ഇവിടെ കോണ്‍ഗ്രസ് തകരണം. അതിനു സി പി എമ്മിനെ സഹായിക്കുക. അവര്‍ തമ്മിലുള്ള ഈ പാരസ്പര്യത്തിനൊപ്പം കേരളത്തില്‍ അരാഷ്ട്രീയ വാദികള്‍ ഉണ്ടാക്കുന്ന വെല്ലുവിളിയും വലുതാണ്.

കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രാഹുല്‍ ഗാന്ധി വന്നാലേ രാജ്യത്തെ ഫാഷിസ്റ്റ് മുന്നേറ്റത്തെ തടയുവാനാകൂവെന്നും രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!