രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

Web Desk
1 Min Read

വെള്ളിമാട്കുന്ന്: ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെ ഡി ടി ഇസ്‌ലാം പോളിടെക്‌നിക് കോളേജ് എന്‍ എസ് എസ് യൂണിറ്റും ഹെല്‍പിങ്ങ് ഹാന്റ്‌സ് ബ്ലഡ് ഡോണേഴ്‌സ് ക്ലബ്ബും സംയുക്തമായി രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

city exchange

സംസ്ഥാന മദ്രസാ അധ്യാപക ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെ ഡി ടി ഇസ്‌ലാം പോളിടെക്‌നിക് കോളേജ് പ്രധാന അധ്യാപകന്‍ മാനുവല്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സാദിഖ് എ എം, ഹെല്‍പിങ്ങ് ഹാന്റ്‌സ് പി ആര്‍ ഒ സിദ്ധീഖ് തിരുവണ്ണൂര്‍, ബി ഡി സി കണ്‍വീനര്‍ ഷമീര്‍ ഉള്ളിശ്ശേരിക്കുന്ന്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷിഖില്‍, മരിയ ഹന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഗവണ്‍മെന്റ് വുമണ്‍സ് ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. അഫ്‌സല്‍ സി കെ കോവിഡ്, രക്തദാനം, കിഡ്‌നി ഇവാലുവേഷന്‍ അവയര്‍നെസ് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. മുന്നൂറോളം ആളുകളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിച്ചു.

- Advertisement -
Ad image

എന്‍ എസ് എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ ദിലു നിഹാല്‍, ഫഹദ്, റസിക, വൈഷ്ണവി, ജോയിന്റ് സെക്രട്ടറിമാരായ ഫാരിസ്, ബ്ലഡ് കോര്‍ഡിനേറ്റര്‍മാരായ ഹുസ്സൈന്‍, ഹസ്സൈന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!