അറബി ഭാഷ ലോക നാഗരികതക്ക് നല്‍കിയ സംഭാവനകള്‍ മഹത്തരം: ടി പി അബ്ദുല്‍ ഹഖ്

Web Desk
1 Min Read

കൊച്ചി: അറബി ഭാഷ ലോക നാഗരികതക്ക് നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും അറബി അധ്യാപകരായ നമുക്ക് ഭാഷയോട് ചില കടമകളുണ്ടെന്നും അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദക്ഷിണ മേഖല അലിഫ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

അറബി ഭാഷയുടെ പരിപോഷണത്തിനായി അതിനെ നനച്ചു വളര്‍ത്തണമെന്നും അതിന്റെ സ്ഥാനം പരിരക്ഷിക്കണമെന്നും അതിനു നേരെ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരത്തിലുള്ള ശ്രമകരമായ ദൗത്യമാണ് അലിഫ് വിങ്ങ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. എറണാകുളം റീജ്യണല്‍ അറബിക് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ടി മുഖ്യാതിഥിയായി പങ്കെടുത്തു. അലിഫ് വിങ്ങ് സംസ്ഥാന കണ്‍വീനര്‍ സി എച്ച് ഫാറൂഖ് ശില്പശാലക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

അനസ് നദ്വി, സി എസ് സിദ്ദീഖ്, ഷിഹാബുദ്ധീന്‍ സി എസ്, ഫൈസല്‍ എം എ തൃശൂര്‍, അനീസലി ഇടുക്കി, ഷൈലജ ടീച്ചര്‍ കോട്ടയം, മുജീബ് കെ എസ്, ത്വാഹ പൊന്നാരിമംഗലം, അലി കെ എ, മുത്തലിബ് എം എം, ഷമീര്‍ കരിപ്പാടം, സുബൈര്‍ പി എം എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!