ക്രൈംബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തു

Web Desk
1 Min Read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് വീണ്ടും നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. എറണാകുളത്ത് മഞ്ജു താമസിക്കുന്ന ഹോട്ടലിലെത്തിയാണ് നാലു മണിക്കൂറോളം അന്വേഷണ സംഘം മഞ്ജുവില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

city exchange

ദിലീപിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു മൊഴിയെടുത്തതെന്നാണ് വിവരം. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ആലുവ സ്വദേശിയായ ഡോക്ടര്‍ ഹൈദരലിയും തമ്മിലുള്ള ശബ്ദരേഖ, സുരാജും വി ഐ പി ശരത്തും തമ്മിലുള്ള സംഭാഷണം എന്നിവ തിരിച്ചറിയലിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.

2017ല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!