
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് തീക്കുനിയിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. തീക്കുനി പൂമംഗലത്ത് ഇബ്രായിയുടെ മകന്‍ മുനവ്വിറാണ(19) മരിച്ചത്. മുനവ്വിര്‍ ബൈക്കിലിരിക്കുമ്പോള്‍ പിറകില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. തീക്കുനിക്കടുത്ത് ചന്തം മുക്കിലായിരുന്നു ഉച്ചയോടെ അപകടം. മുനവ്വിറിന്റെ ഉമ്മ ഈ അടുത്താണു മരണപ്പെട്ടത്. വീടിനടുത്താണ് അപകടം.


