കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനം

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയിലാണ് ക്ലാസുകള്‍ തീരുമാനിച്ചിരിക്കുന്നത്.

city exchange


ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നേരിടുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യാന്‍ സാധിക്കാതിരുന്നതുമെല്ലാം ഇതോടെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ തന്നെ കഴിയുന്നത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നതെന്നും ഇതു കൂടി മനസിലാക്കതിയാണ് തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.

- Advertisement -
Ad image


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഡ്രൈവ് നടത്തുമെന്നറിയിച്ച മന്ത്രി പ്രിന്‍സിപ്പല്‍മാരുമായി വെള്ളിയാഴ്ച യോഗം ചേരുമെന്ന വിവരവും മാധ്യമങ്ങളുമായി പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!