ദീപാവലിക്ക് ബിരിയാണിക്കട തുറന്നതിന് ഭീഷണി

Web Desk
1 Min Read

ന്യൂഡല്‍ഹി:ദീപാവലിക്ക് ഹിന്ദുഭൂരിപക്ഷ പ്രദേശത്ത് ബിരിയാണിക്കട തുറന്നതിന് ഡല്‍ഹിയിലെ മുസ്ലിം കടക്കാരന് ഭീഷണി. സാന്ത് നഗര്‍ ഏരിയയില്‍ കട തുറന്നതിന് ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ ബുരാരി പൊലീസ് സ്വമേധയാ കേസെടുത്തു. സെക്ഷന്‍ 295 അ പ്രകാരം ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ വൃണപ്പെടുത്തനുള്ള ബോധപൂര്‍വമായി ശ്രമിച്ചതിനാണ് കേസ്. ഭീഷണി മുഴക്കിയയാള്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിയത് നരേഷ് കുമാര്‍ സൂര്യവന്‍ഷിയെന്നാണ്. വലതുപക്ഷ ഗ്രൂപ്പായ ബജ്റംഗാദള്‍ പ്രവര്‍ത്തകനാണെന്നും ഇയാള്‍ പറയുന്നു. സാന്ത് നഗര്‍ ഹിന്ദു ഏരിയയാണെന്ന് ഇയാള്‍ ഉത്സവ ദിനങ്ങളില്‍ കടകള്‍ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ഒമ്പത് മണിയോടെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയ ഉടന്‍ തന്നെ കട അടക്കുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!