എസ് എസ് എഫ് ഗ്രീന്‍ കേരള സമ്മിറ്റ് ഞായറാഴ്ച

Web Desk
1 Min Read

തൃശൂര്‍: കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന ഗ്രീന്‍ കേരള സമ്മിറ്റ് ഞായറാഴ്ച നടക്കും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് നടക്കുന്നത്. അക്കാദമിക് വിദഗ്ദരും ആക്ടിവിസ്റ്റുകളും നയിക്കുന്ന സെമിനാറില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംബന്ധിക്കുക.

city exchange

കാലാവസ്ഥ വ്യതിയാനം; കാരണങ്ങള്‍ പ്രതിവിധികള്‍, വിശകലനങ്ങളിലെ പരിമിതികള്‍ പരിഹാരങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍; മാധ്യമ സമീപനങ്ങളിലെ പൊരുത്തക്കേടുകള്‍, എന്‍വിയോണ്‍മെന്റല്‍ ആക്ടിവിസം, പരിസ്ഥിതി പുനരുജ്ജീവനം എന്നീ വിഷയങ്ങളില്‍
കെ എഫ് ആര്‍ ഐയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവ്, പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ സഹദേവന്‍, കേരളീയം മാസിക എഡിറ്റര്‍ എസ് ശരത്, റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എസ് പി രവി എന്നിവര്‍ പ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ എം മുഹമ്മദ് നിയാസ്, കെ ബി ബഷീര്‍, എം ജുബൈര്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!