Connect with us

Entertainment

ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാന്‍ ‘ധീരന്‍’ ജൂലൈ നാലിന്; ട്രെയ്ലര്‍ പുറത്തിറങ്ങി

Published

on


കൊച്ചി: ‘ജാന്‍.എ.മന്‍’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ധീരന്‍’ സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ഫണ്‍ ആക്ഷന്‍ എന്റര്‍ടൈനര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഭീഷ്മപര്‍വം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കോമഡി, ആക്ഷന്‍, ഡ്രാമ എന്നിവ കൃത്യമായി കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലര്‍ കാണിച്ചു തരുന്നത്.

രാജേഷ് മാധവന്‍ നായകനായ ചിത്രത്തില്‍ ജഗദീഷ്, സുധീഷ്, മനോജ് കെ ജയന്‍, അശോകന്‍, ശബരീഷ് വര്‍മ്മ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഇവരെ കൂടാതെ വിനീത്, അഭിരാം രാധാകൃഷ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍ (ഇന്‍സ്‌പെക്ടര്‍ ഋഷി, ജമ, ദ ഫാമിലി മാന്‍ ഫെയിം), ഇന്ദുമതി മണികണ്ഠന്‍ (മെയ്യഴകന്‍, ഡ്രാഗണ്‍ ഫെയിം), വിജയ സദന്‍, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ഒരു പക്കാ ഫണ്‍ എന്റര്‍റ്റൈനെര്‍ തന്നെയാകും ‘ധീരന്‍’ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ഇതെന്നും ട്രെയ്ലര്‍ സൂചന നല്‍കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള ഓരോ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അര്‍ബന്‍ മോഷന്‍ പിക്ചര്‍സും യു വി ആര്‍ മൂവീസ്, ജാസ് പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്‍, ലിറിക്സ്- വിനായക് ശശികുമാര്‍, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍സ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്‍, ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍- ഫാഴ്‌സ് ഫിലിംസ്, മ്യൂസിക് റൈറ്റ്‌സ്- തിങ്ക് മ്യൂസിക്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍- ഐക്കണ്‍ സിനിമാസ് റിലീസ്.


error: Content is protected !!