ദിലീപ് ഫാന്‍സ് അസോസിയേഷന്‍ നൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി

Web Desk
0 Min Read

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ ജന്മദിനത്തോടാനുബന്ധിച്ച് ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി റോഡുകളില്‍ അലയുന്ന നൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി.

city exchange

അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി കിഷോര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷംനാദ്, അജിത്ത് രാജാജി നഗര്‍, അജയ് ശ്രീകാര്യം, ഉണ്ണി ഞാണ്ടൂര്‍കോണം, തനയ് പേരൂര്‍ക്കട എന്നിവരും നിരവധി യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!