Connect with us

Entertainment

ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ റിലീസ് മെയ് 9ന്

Published

on


കൊച്ചി: മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം ‘പ്രിന്‍സ് ആന്റ് ഫാമിലി’ മെയ് 9ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി തികച്ചും കുടുംബചിത്രമാണ്.

ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബുമാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിച്ച് നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്നു. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. പത്തുവര്‍ഷത്തിനുശേഷം ദിലീപ് ചിത്രത്തിന് വേണ്ടി അഫ്‌സല്‍ പാടി. ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍ ദേവ്, ലിറിക്‌സ് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്.

ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റര്‍ സാഗര്‍ ദാസ്. സൗണ്ട് മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍.

കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. ആര്‍ട്ട് അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം- സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍.

കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍. പി ആര്‍ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല. ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ്- എന്റര്‍ടൈന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. അഡ്വെര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.


error: Content is protected !!