ഐ സി ബി എഫ് തൊഴിലാളി ദിനാഘോഷം ‘രംഗ് തരംഗ്’ ഒന്‍പതിന്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ലോക തൊഴിലാളി ദിനാഘോഷ പരിപാടി ‘രംഗ് തരംഗ് 2025’ മെയ് ഒന്‍പതിന് വെള്ളിയാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ നടക്കും. വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പരിപാടിയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

‘രംഗ് തരംഗ് 2025’ല്‍ ഇന്ത്യന്‍ ബ്ലൂ-കോളര്‍ ജീവനക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക ഉത്സവമായിരിക്കും. ഐ സി ബി എഫിന്റെ അസോസിയേറ്റ് സംഘടനകളും ഖത്തറിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക വിഭാഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. അയല്‍ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, ഇന്ത്യന്‍ എംബസി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, അന്താരാഷ്ട്ര തൊഴില്‍ സംഘടന, ദേശീയ മനുഷ്യാവകാശ സമിതി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ഖത്തറിലെയും ഇന്ത്യന്‍ സമൂഹങ്ങളിലെയും പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ജീവനക്കാരായി മൂന്ന് പതിറ്റാണ്ടിലേറെ ജീവിതം സമര്‍പ്പിച്ച 20 വ്യക്തികളെ ചടങ്ങില്‍ ഐ സി ബി എഫ് ആദരിക്കും.

- Advertisement -
Ad image

ഐ സി ബി എഫ് കാഞ്ചാനി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഫിനാന്‍സ് ആന്റ് ജയില്‍ മേധാവി വിസിറ്റ് നിര്‍മ്മല ഗുരു, ലീഗല്‍ സെല്‍ ആന്റ് പ്രിമിസസ് മേധാവി ഖാജ നിസാമുദ്ദീന്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് ഇന്‍ഷുറന്‍സ് മേധാവി മണിഭാരതി, മറ്റ് മാനേജിംഗ്, അഡൈ്വസറി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!