ജെ സി ഡാനിയേല്‍ പുരസ്‌കാരം ടി വി ചന്ദ്രന്

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പരമോന്നത പുരസ്‌കാരമായ ജെ. സി. ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ടി. വി. ചന്ദ്രന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

city exchange

ആറ് ദേശീയ പുരസ്‌കാരങ്ങളും പത്ത് സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ടി. വി. ചന്ദ്രന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മലയാളത്തിന്റെ മുഖമാണ്. റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയ അദ്ദേഹം 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് സമാന്തര സിനിമകളിലൂടെ സമൂഹത്തിന്റെ മൂല്യച്യുതികള്‍ക്കെതിരേ പോരാടി.

പൊന്തന്മാട, മങ്കമ്മ, സൂസന്ന, കഥാവശേഷന്‍, ഡാനി, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങള്‍ക്കപ്പുറം, ശങ്കരനും മോഹനനും, ഓര്‍മ്മകളുണ്ടായിരിക്കണം തുടങ്ങി നിരവധി സിനിമകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. 2019ല്‍ പുറത്തിറങ്ങിയ പെങ്ങളില എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!