ഒരു നടനെയും ആര്‍ക്കും വിലക്കാനാവില്ലെന്ന് ‘സ്റ്റാര്‍’ സിനിമയുടെ സംവിധായകന്‍

Web Desk
1 Min Read

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സിനിമ തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ‘ഒരു നടനെ എങ്ങനെയാണ് വിലക്കാന്‍ കഴിയുക’ എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നയം ‘സ്റ്റാര്‍’ സിനിമയുടെ സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ വ്യക്തമാക്കുന്നു. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും പൃഥ്വിരാജും ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് ‘സ്റ്റാര്‍’.

city exchange

തിയേറ്റര്‍ തുറക്കുന്നതും ആളുകള്‍ കൂട്ടമായി കാണാന്‍ വരുന്നതും ആളുകളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ഇരുന്ന് സിനിമ കാണുന്നതും ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ ആസ്വദിക്കുന്നതും നല്ല കാര്യം തന്നെയാണെന്നും രണ്ട് മേഖലയും വളരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പ്രകടമാക്കുന്നു.

തിയേറ്റര്‍ തുറന്നാല്‍ ഒക്ടോബര്‍ 29ന് കേരളത്തിലെ തീയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാര്‍’. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!