മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെയാക്കണമെന്ന് മേല്‍നോട്ട സമിതി

Web Desk
1 Min Read

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന കാര്യം മേല്‍നോട്ട സമിതി സുപ്രിം കോടതിയെ അറിയിക്കും. സമീപകാലത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് സമിതി നിര്‍ണായകമായ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

city exchange

താത്ക്കാലികമായെങ്കിലും കേരളത്തിന് അനുകൂലമായ തീരുമാനമാണ് മേല്‍നോട്ട സമിതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പരിസരത്ത കനത്ത മഴയാണ് ലഭിക്കുന്നതെന്നും വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയില്‍ എത്തിയാല്‍ വെള്ളം തുറന്നുവിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.

- Advertisement -
Ad image

ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും. പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

Share This Article
Leave a Comment
error: Content is protected !!