ഇന്ത്യന്‍ ആഭരണങ്ങളുടെ കരകൗശല വൈദഗ്ധ്യം എടുത്തുകാണിച്ച് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍

Web Desk
2 Min Read

ദോഹ: ഇന്ത്യയുടെ സമ്പന്നമായ ആഭരണ കരകൗശല വൈദഗ്ധ്യം എടുത്തു കാണിച്ച് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 2025ലെ ഇന്ത്യ പവലിയന്‍. ഫെബ്രുവരി 5 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ലോകോത്തര പ്രദര്‍ശനത്തില്‍ പാരമ്പര്യം, കലാവൈഭവം, ആധുനിക ഡിസൈനുകള്‍ എന്നിവ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ചില ആഭരണശാലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

city exchange

ഈ വര്‍ഷം ഇന്ത്യ പവലിയനില്‍ 18 ബൂത്തുകളിലായി 15 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. പ്ലെയിന്‍ ഗോള്‍ഡ്, ഡയമണ്ട്, വിലയേറിയ കല്ലുകള്‍ പതിച്ച ആഭരണങ്ങളുടെ അതിശയകരമായ ശേഖരമാണ് ഇന്ത്യന്‍ ജ്വല്ലറികള്‍ അവതരിപ്പിക്കുന്നത്. കെകെ ജുവല്‍സ്, ഇസ്സാരി ജുവല്‍സ്, പഞ്ചൂ ജുവല്‍സ്, ശ്രീയന്‍സ് ജുവല്‍സ്, ജിഎം പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആര്‍ട്ടെമിസ് പിങ്ക്, മൈത്രയ റാരിറ്റീസ്, അനിരുദ്ധ് ഇംപെക്‌സ്, കെ ലളിത ജ്വല്ലേഴ്‌സ്, ബിന്നീസ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സിതല്‍ ദാസ് ആന്റ് സണ്‍, എന്‍ജെ ജെംസ്, 24കെ ദി ജുവല്‍ ബോട്ടിക്, നരോല ഡയമണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നീല്‍ വൈറ്റ് എക്‌സ്‌പോര്‍ട്ട്‌സ് എന്നിവയാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ആഭരണ ശാലകള്‍.

ഇന്ത്യ പവലിയനിലെ പ്രദര്‍ശകര്‍ക്കൊപ്പം മറ്റ് നിരവധി ഇന്ത്യന്‍ ആഭരണ നിര്‍മ്മാതാക്കളും വ്യാപാരികളും സ്വതന്ത്രമായോ ഖത്തറി, ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ചോ പങ്കെടുക്കുന്നുണ്ട്. വജ്ര, രത്‌നക്കല്ലുകള്‍ കൊത്തിയെടുക്കുന്നതിലും കരകൗശല വൈദഗ്ധ്യത്തിനും കൃത്യതയ്ക്കും പേരുകേട്ട ഇന്ത്യയുടെ ആഭരണ മേഖല പൈതൃക സാങ്കേതിക വിദ്യകളെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

മുത്ത് വ്യാപാരത്തെ ചുറ്റിപ്പറ്റി ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ആഭരണങ്ങള്‍. മുത്തുകളുടെ മുന്‍നിര കയറ്റുമതിക്കാരില്‍ ഒന്നാണ് ഇന്ത്യ. ഈ മുത്തുകളുടെ ഒരു പ്രധാന കയറ്റുമതി കേന്ദ്രമാണ് ഖത്തര്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 99.02 മില്യണ്‍ യു എസ് ഡോളറിലെത്തിയതോടെ ഇന്ത്യയുടെ ആഭരണ കയറ്റുമതിക്ക് ഖത്തര്‍ പ്രധാന വിപണിയായി തുടരുന്നു. വ്യവസായ പ്രമുഖരുമായി ഇടപഴകുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ മനസ്സിലാക്കുന്നതിനും മേഖലയിലെ ബിസിനസ്സ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക വേദിയാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 2025ലെ ഇന്ത്യ പവലിയന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!