
മനാമ: ഐ സി എഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മദ്ഹു റസൂല്‍ സമ്മേളനങ്ങളിലെ മുഖ്യാതിഥിയായി ബഹ്‌റൈനിലെത്തിയ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ ആട്ടിരി തങ്ങള്‍ക്ക് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

‘ഖല്‍ബിലാണ് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ ആഗസ്ത് 24 മുതല്‍ സെപ്തംബര്‍ 4 വരെ ബഹ്‌റൈനിലെ 12 കേന്ദ്രങ്ങളിലായി മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ നടക്കും. അറബി പ്രമുഖരും സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി, ശമീര്‍ പന്നൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, സി എച്ച് അഷ്‌റഫ് ഹാജി, ജമാല്‍ വിട്ടല്‍, കലന്തര്‍ ശരീഫ്, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
