വിയറ്റ്‌നാമില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ്; ഖത്തര്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം

Web Desk
1 Min Read

ദോഹ: വടക്കന്‍ വിയറ്റ്‌നാമില്‍ ‘നാര’ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ രാജ്യത്തുള്ള ഖത്തര്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഹനോയിയിലെ ഖത്തര്‍ എംബസി.

city exchange

കൊടുങ്കാറ്റിന്റെ പ്രഭാവം ഓഗസ്റ്റ് 25 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംബസി അറിയിച്ചു. പൗരന്മാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് എംബസി ആവശ്യപ്പെട്ടു.

അടിയന്തര സാഹചര്യങ്ങളില്‍ +84 827 777 791 എന്ന നമ്പറില്‍ എംബസിയുമായി ബന്ധപ്പെടാം.

ഈ വര്‍ഷം കിഴക്കന്‍ ചൈനാ കടലില്‍ വീശുന്ന നാലാമത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് നാര. ശനിയാഴ്ച പുലര്‍ച്ചെ വടക്കന്‍ വിയറ്റ്‌നാമില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റും കനത്ത മഴയും അനുഭവപ്പെട്ടു.

- Advertisement -
Ad image

കിഴക്കന്‍ ചൈനാ കടലിന്റെ വടക്കന്‍ ഭാഗങ്ങളിലൂടെ കൊടുങ്കാറ്റ് സാവധാനം നീങ്ങുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ 500 മില്ലിമീറ്ററിലധികം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Share This Article
Leave a Comment
error: Content is protected !!