
ദോഹ: കണ്ണൂര്‍ മാട്ടൂല്‍ മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ഖത്തറില്‍ മുങ്ങിമരിച്ചു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തില്‍ അബ്ദുല്‍ നസീറിന്റെയും മകനാണ്.

ഗറാഫയില്‍ ഒരു മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനാണ്. ഒരു മാസം മുമ്പാണ് ജോലിയാവശ്യാര്‍ഥം ഖത്തറിലെത്തിയത്.

സഹോദരങ്ങള്‍: ജസീല്‍, ജസ്‌ന. കെ എം സി സി അല്‍ ഇഹ്‌സാന്‍ റിപ്രാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദോഹയില്‍ ഖബറടക്കും.
