

ആയഞ്ചേരി: വിശ്വാസ, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് പൂര്‍വ്വfകരായ നവോഥാന നായകര്‍ നേടിത്തന്ന സംഭാവനകള്‍ തമസ്കരിക്കുന്ന പ്രവണത സമൂഹത്തെ പിന്നോട്ട് നയിക്കുമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കെ എന്‍ എം സംസ്ഥാന ഉപാO്യക്ഷനുമായ ഡോ. ഹുസൈന് മടവൂര്‍. പുതിയ തലമുറയെ തിരിച്ചറിഞ്ഞ് സമൂഹത്തെ നയിക്കാന്‍ അവരെ പ്രാപ്തരാകണമെന്നും നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്ച്ചകളുണ്ടാവണമെന്നും അദ്ദേഹം തുടര്‍ന്നു. കേരള നദ്വത്തുല് മുജാഹിദീന്‍ തിരുവള്ളൂര്‍ മണ്ഡലം സംഘടിപ്പിച്ച ചതുര്‍ദിന സമ്മേളനത്തിന്റെ സമാപന സമ്മേളനം ആയഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലവി ഹനീഫ് കായക്കൊടി, കെ എന്‍ എം ജില്ലാ സെക്രട്ടറി എന്‍ കെ എം സകരിയ്യ, മൗലവി അലി ശാക്കിര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ പവലിയന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. അബ്ദുസ്സലാം ആവള അധ്യക്ഷത വഹിച്ചു. ടി വി കുഞ്ഞിരാമന് മാസ്റ്റര്‍ സംസാരിച്ചു.
കുടുംബ സംഗമം എം ജി എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്തു. ഷമീമ മഫാസ് അധ്യക്ഷത വഹിച്ചു. സാജിദ ടീച്ചര്‍ പി പി, ഫാത്തിമ ടീച്ചര്‍ കാമിച്ചേരി, സാറ ടീച്ചര്‍ ഒ എം സംസാരിച്ചു.
നവോഥാന സമ്മേളനം കെ എന്‍ എം പ്രസിഡണ്ട് സി കെ പോക്കര് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി കെ കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അസീം തെന്നല മുഖ്യഭാഷണം നിര്‍വ്വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി ഷമീര്‍ വാകയാട്, ഡോ. പി പി ജമാല്‍, മിസ്ഹബ് സാനി, അഫ്സല് സ്വലാഹി ആവള, നിഹാല്‍ തറോപ്പൊയില്‍ സംസാരിച്ചു.

